Saturday, September 05, 2009

എന്റെ ഓണം

ഇക്കൊല്ലത്തെ ഓണ നാളുകള്‍ പെയ്തോഴിയാറായി ...ഓണ നിലാവിനും ഓണ തുമ്പികള്‍ക്കും ഒപ്പം ഓണ മഴയും ഇക്കൊല്ലം ഓണത്തെ മനോഹരമാക്കി എന്ന പ്രത്യേകതയും ഉണ്ട്. പൂക്കള മല്സരങ്ങളിലൂടെയും ഇന്‍സ്റ്റന്റ് സദ്യ ഉണ്ടും ബിവരെജസിനു മുന്നില്‍ നിന്നും ഒക്കെ നാം ആഘോഷിച്ച ഓണം എന്ത് കൊണ്ടാണ് നമുക്കു ഇത്രയേറെ പ്രിയങ്കരമായത്....
ഓഫീസിലെ ഓണാഘോഷ പരിപടിക്കിടെ ഒരു ഉത്തരേന്ത്യന്‍ സുഹൃത്താണ് എന്നോട് ഈ ചോദ്യം ചോദിച്ചത്‌.. മറ്റേതു ആഘോഷങ്ങലെക്കളും ഓണം എന്തെ മലയാളിക്ക്‌ ഇത്രയേറെ പ്രാധാന്യമുള്ളതായി. പറയാന്‍ നൂറു നൂറു ഉത്തരങ്ങള്‍ നാവിന്‍ തുമ്പില്‍ ഉണ്ടെങ്കിലും ഞാനും ചിന്തിച്ചു പോയി യഥാര്‍ത്ഥത്തില്‍ എന്താണ് മലയാളിയുടെ ഓണം...

ഈ ഉത്തരത്തിനു വേണ്ടി കഴിഞ്ഞ നാല് ഓണ നാളുകളിലും ഞാന്‍ ഒരു റിസര്‍ച്ചില്‍ആയിരുന്നു.
ചാലയിലും കിഴക്കേ കോട്ടയിലും പൂരാടം, ഉത്രാടം ദിനത്തില്‍ കണ്ട ജനത്തിരക്ക് മാത്രം മതിയാരുന്നു എന്റെ ഉത്തരമായി. വര്‍ഷത്തില്‍ ഒരിക്കല്‍ നമ്മെ കാണാന്‍ ആഗതനാകുന്ന മഹാബലി തിരുമാനസിനെ വരവേല്‍ക്കാനായി ആണെങ്കിലും മലയാളികള്‍ ഒക്കെ ഒറ്റ മനസായി സന്തോഷിക്‌കുകയാണ് പുതിയതായി എന്തെങ്കിലും ഇല്ലാതെ ഒരു ഓണക്കാലം മലയാളിയുടെ മനസ്സില്‍ ഇല്ല.. എത്ര പാവപ്പെട്ടവനും കാണാം വിറ്റും അത് നേടുന്നുണ്ട് .

അതെ! മലയാളിയുടെ സന്തോഷം തന്നെയാന്‍ഓണം. ഐശ്വര്യത്തിന്റെ പ്രതീകമാണ് ഓണം. നന്മയാണ് ഓണം . കുട്ടികള്ക്ക് പുതു വസ്ത്രങ്ങളും ഓണക്കളികലുമാണ് ഓണമെന്കില്‍ മുതിര്‍ന്നവര്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം ഇത്തിരി നേരം സംസാരിക്കണം. അവര്ക്കു എന്തെങ്കിലും നല്‍കണം. കൂട്ടുകാര്‍ക്ക് ഒന് ഒത്തു കൂടണം. ഒത്തൊരുമിച്ചു ഭക്ഷണം കഴിക്കണം. ഓഫിസിലും സ്കൂളിലും ഒരുമിച്ചു അത്തപ്പൂ ഇടണം.
ഈ നന്മ ഈ സന്തോഷം ഈ ഉല്സാഹം അതാണ്‌ അത് മാത്രമാണ് ഓണത്തെ വേറിട്ട്‌ നിര്‍ത്തുന്ന പ്രത്യേകത.
മഹാബലി തിരുമനസ്സ്, അങ്ങേക്ക് നന്ദി .... ഈ സന്ദേശം ഞങ്ങള്ക്ക് സമ്മാനിച്ചതിന്... മലയാളി ഏറ്റവും അധികം അഭിമാനിക്കുന്നത് ഈ സന്തോഷം കൊണ്ടു മാത്രമാന്‍ .. ലോകത്തില്‍ മറെവിടെയെന്കിലും ഇങ്ങന്നെ ഒരു ആഘോഷം ഉണ്ടോ എന്ന് എനിക്കറിയില്ല... ഇതു സുകൃതമാണ്.

അങ്ങ് നല്കിയ സന്ദേശം അതെ പടി ഞങ്ങള്‍ അനുസരിചിട്ടില്ലയിരിക്കാം ... അതിന് മാപ്പ്‌ . എങ്കിലും ഞങ്ങള്‍ സന്തോഷിക്കുന്നു. ഞങ്ങള്ക്ക് സന്തോഷം തരുന്ന തരത്തില്‍ ഞങ്ങള്‍ ആഘോഷിക്കുന്നു ..
ഇതാണ് ഞങ്ങളുടെ ഓണം ... ഈ രീതിയില്‍ തന്നെ കാലം മാറുന്നതിന് അനുസരിച്ച് ഓണ ചിട്ടകളും മാറിയേക്കാം .. എങ്കിലും എന്നും എല്ലാ ഓണ നാളുകളും ഞങ്ങള്‍ ആഘോഷിക്കും .. അങ്ങയെ കാത്തിരിക്കും . അങ്ങ് ഇനിയും വരണം...

1 comment:

Unknown said...

Its quite long time since I posted my last post.....
ജീവിത തിരക്കുകള്‍ എന്റെ ബ്ലോഗെഴുത്തിനു തടസ്സപ്പെടുതിയെന്കിലും ഈ ഓണ നാള്‍ മുതല്‍ ഞാന്‍ എഴുതാന്‍ തയ്യാറായി വരികയാണ് .... ബൂലോകരെ എന്താണ് നിങ്ങളുടെ ഓണം ? എന്താണ് നിങ്ങളുടെ സന്തോഷം? കമന്റിയാലും.... ഈ റിസര്‍ച്ച് ബൂലോകതെക്കും നടത്താം ........