Tuesday, August 01, 2006

തല വരി...

ബൂലോകത്തില്‍ ഞാന്‍ നവാഗതന്‍ ആണ്‌. വളരെ അപ്രതീക്ഷിതമായി, ബൂലോകസമ്മേളനത്തെക്കുറിച്ചുള്ള വാര്‍ത്ത മാദ്ധ്യമങ്ങളില്‍ കണ്ടാണു മലയാളം ബ്ലോഗുകളെക്കുറിച്ചു ഞാനാദ്യം മനസിലാക്കുന്നത്‌.മലയാളം ബ്ലോഗുകള്‍ കണ്ടു അതിശയോക്തിയോടെ നിന്നപ്പോളാണ്‌ ഈ പുതിയ ലോകത്തേക്കു എന്തുകൊണ്ടു എനിക്കും കടന്നുചെന്നുകൂടാ എന്ന ആശയം ഉദിച്ചത്‌. പക്ഷേ, എങ്ങനെ?, എവിടെ തുടങ്ങും? തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതച്ചു മാറിനില്‍ക്കയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി.
തുടര്‍ന്നു എന്റെ നാട്ടുകാരനായ കുമാറേട്ടനെ(നെടുമങ്ങാടീയം,തോന്ന്യാക്ഷരങ്ങള്‍) ഞാന്‍ mail വഴി contact ചെയ്തു.വളരെ വിശദമായ മറുപടി ആണു എനിക്കു ഇന്നലെ ലഭിച്ചത്‌. ഒപ്പം ബ്ലോഗ്‌ തുടങ്ങാന്‍ ആവശ്യമായ എല്ല നിര്‍ദേശങ്ങളും chattingലൂടെയും phone വഴിയും എനിക്കു കിട്ടി.അദ്ദേഹത്തോടുള്ള എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
(heading കണ്ടപ്പോള്‍ വല്ല സ്വാശ്രയ കോളേജുപ്രശ്നവും ആണു തുടങ്ങാന്‍ പോകുന്നതു എന്നു തെറ്റിധരിച്ചോ? ഹെഡ്‌ ലൈന്‍ എന്നതിനെ അല്‍പം മലയാളീകരിച്ചതാണെ!)
ബാലരിഷ്ടതകള്‍ കണ്ടാല്‍ സദയം ക്ഷമിച്ചു, ചൂണ്ടിക്കാണിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ തരാനും എവരോടും അപേക്ഷിക്കുന്നു.
NB: ഇതു ഒരു ടെസ്റ്റിംഗ്‌ പോസ്റ്റ്‌ ആണു.

69 comments:

ശ്രീജിത്ത്‌ കെ said...

സ്വാഗതം സുഹൃത്തേ, എല്ലാ ആശംസകളും.

kumar © said...

മലയാളം ബ്ലോഗുകളുടെ ലോകത്തേക്ക് സ്വാഗതം. മറ്റൊരു നെടുമങ്ങാടുകാരന്‍.

ശ്രീജിത്ത്‌ കെ said...

ഈ നെടുമങ്ങാടുകാരന്‍, കുമാരേട്ടന്റെ കറക്റ്റ് ആയി എങ്ങിനെ ഈ ബ്ലോഗ് ലോകത്ത് നിന്ന് കണ്ടെടുത്തു? കുമാരേട്ടന്‍ നെടുമങ്ങാട് കവലയില്‍ ബ്ലോഗിന്റെ പേരും വച്ച് ബോര്‍ഡ് വല്ലതും വച്ചിട്ടുണ്ടോ?

വല്യമ്മായി said...

സ്വാഗതം,എല്ലാ നന്മകളും നേരുന്നു.

ഇത്തിരിവെട്ടം|Ithiri said...

സുഹൃത്തെ സുസ്വാഗതം..

കലേഷ്‌ കുമാര്‍ said...

വരീന്‍ മച്ചമ്പീ!
(നെടുമങ്ങാ‍ട് സ്റ്റൈലില്‍ തന്നെയായകട്ടെ സ്വാഗതം)
ബൂലോഗത്തേക്ക് സുസ്വാഗതം!

kumar © said...

ശ്രീജിത്തേ, ഗൃഹലക്ഷ്മിയില്‍ നെടുമങ്ങാടീയം എന്ന ബ്ലോഗിനെക്കുറിച്ച് കണ്ടിട്ടാണ് ആ നെടുമങ്ങാട്ട് കാരന്‍ ഇതിലേക്ക് വന്നത് എന്ന് എന്നോട് പറഞ്ഞു. (ഹോ എന്റെ ഒരു കാര്യം.)

ഇനി നാട്ടിലെ ചെല്ലുമ്പോള്‍ നല്ല പൌര സ്വീകരണമാവും എനിക്ക്. എനിക്കതൊന്നും ഓര്‍ത്തിട്ട് ഇരിക്കാന്‍ മേലാ.. കുളിരു കോരുന്നു.

ഇടിവാള്‍ said...

സുഹൃത്തിനു സ്വാഗതം !

കുമാര്‍ജീയേ... നോട്ടൂമാല വല്ലോം കിട്ടിയാ, അറിയിക്കണേ ....

മുല്ലപ്പൂ || Mullappoo said...

ഈയം കൊണ്ടുള്ള സ്വീകരണമാവും..
അതൊര്‍ത്തിട്ടു ഞങ്ങള്‍ക്കു കുളിരു...

:)

ഓ:ടൊ: സ്വാഗതം സുഹൃത്തെ...
(ഇതാണു ഇവിടുതെ ഒരു ശൈലി ട്ടോ,,:)

കുറുമാന്‍ said...

സ്വാഗതം,

ഈ ഫുള്ളിന് ഞാനും ഇട്ടു തലവരി :)

വക്കാരിമഷ്‌ടാ said...

സുഹ്രു ദ ന് സ്വാഗതം :)

ശ്രീജിത്ത്‌ കെ said...

കുമാരേട്ടാ, കൊച്ചുകള്ളാ

നാട്ടിലെ ചെല്ലുമ്പോള്‍ നല്ല പൌര സ്വീകരണം ഒപ്പിക്കാന്‍ ബ്ലോഗില്‍ ആളെക്കൂട്ടുവാണല്ലേ. അരുണിന് ഈമാതിരി കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ എല്ലാ ഭാവുകങ്ങളും.

മഴനൂലുകള്‍ .:|:. Mazhanoolukal said...

സുഹൃത്തിനു സ്വാഗതം :)

നെടുമങ്ങാടിന്റെ കഥാകാരനില്‍ നിന്നും കുറച്ചൊക്കെയറിഞ്ഞിരിയ്ക്കുന്നു ഞങ്ങള്‍ അവിടുള്ളവരെക്കുറിച്ച്‌. ഇനിയുമൊരുപാടറിയാനുണ്ടെന്നുമറിയുന്നു....

എല്ലാ ആശംസകളും.

kumar © said...

എന്റെ ശ്രീജിത്തേ ഒരു അങ്കത്തിനാണെങ്കില്‍ എനിക്കൊപ്പം ഇപ്പോള്‍ മറ്റൊരു നാട്ടുകാരന്‍ ഉണ്ട്.
ആശയമായി ഞാന്‍ പറഞ്ഞ “വടക്കന്‍ പാട്ട്“ പോസ്റ്റുകള്‍ എഴുതാന്‍ വേണ്ടി വിക്കിയില്‍ പോയി റിസര്‍ച്ച് ചെയ്തതൊക്കെ ചേര്‍ത്ത് വച്ചു പൊരുതിയാലും എന്നെ തോല്‍പ്പിക്കാനാവില്ല ഉണ്ണീ നിനക്ക്.
ഈ പുതുമുഖത്തിനെ കൊണ്ട് ഞാന്‍ നിന്റെ തലകൊയ്യും.
ഉണ്ണീ അരുണേ, തലകൊയ്യുമ്പോള്‍ പറഞ്ഞുവെട്ടണം ഈ നെടുമങ്ങാടര്‍ പറഞ്ഞുതന്ന അടവാണെന്ന്.

ഓഫ് ടോപ്പിക്ക് കളിച്ച് ഈ പാവം അരുണിനെ പേടിപ്പിക്കുമോ നമ്മള്‍?

ശ്രീജിത്ത്‌ കെ said...

അതേതാ കുമാരേട്ടാ, ഇനിയൊരു നെടുമങ്ങാട്ടുകാരന്‍? അനിലേട്ടനാണോ?

അരുണേ, നമ്മള്‍ സുഹൃത്തുക്കളല്ലേ, ഈ കുമാരേട്ടന്‍ പറഞ്ഞത് കേട്ട് എന്റെ തലയെടുക്കാന്‍ അങ്കം കുറിക്കല്ലേ, ഞാന്‍ ഒരു പാവം കണ്ണുരുകാരന്‍. കുമാരേട്ടന്‍ എന്നെ ആളെ വിട്ട് കൊല്ലിക്കാന്‍ വരെ ശ്രമിച്ചു തുടങ്ങി. ആരുമില്ലേ എനിക്ക് ഇവിടെ ഒന്നു സംരക്ഷണം തരാന്‍?

മുല്ലപ്പൂ || Mullappoo said...

രണ്ടു പേര്‍ക്കും ഒരു അങ്കത്തിനു ബാല്യം ഉള്ള സ്ഥിതിക്ക്..
“ന്റെ ബ്ലോഗനാര്‍ ക്കവിലമ്മെ ഇതങ്ങു നടത്തണേ”

സാക്ഷി said...

സ്വാഗതം

ശ്രീജിത്ത്‌ കെ said...

കുമാരേട്ടാ നമ്മളില്‍ തോറ്റു വീഴുന്നവന്റെ ചോര കുടിക്കാന്‍ കുറുക്കന്‍ വന്നിരിക്കുന്നു. കുമാരേട്ടാ, നമുക്ക് ഒന്നിക്കാനുള്ള സമയം സമാഗതമായി. കുമാരേട്ടനും അരുണും ഞാനും ഒരു ടീം. മുല്ലപ്പൂ ഒറ്റയ്ക്ക്. കുറിക്ക് കുമാരേട്ടാ‍ ഒരു അങ്കം.

മുല്ലപ്പൂ || Mullappoo said...

ഛെ..
വിചാരിച്ച കാര്യം ശ്രീജി വിളിചു പറഞ്ഞു..
ഇനി നിന്നിട്ടു കാര്യമില്ല..

കുറുക്കത്തി എന്നു ആകാമയിരുന്നു ട്ടോ..

അപ്പോള്‍ സ്വാഗതം ഒരിക്കല്‍ കൂടി.

ikkaas|ഇക്കാസ് said...

ശ്രീ, കുറുക്കന്‍ എന്നല്ല കുറുക്കി എന്നു പറയണം.
നെടുമങ്ങാടിന്റെ പൊന്നോമനപ്പുത്തറനു ബൊളകുനാട്ടിലേക്കു വെലക്കം

kumar © said...

“ചോരകുടിക്കുന്ന മുല്ലപ്പൂവ്” ബാറ്റണ്‍ ബോസും ഏറ്റുമാനൂര്‍ ശിവകുമാറും ഒന്നും കേള്‍ക്കണ്ട. കുറഞ്ഞപക്ഷം ഒരു പോസ്റ്റ് എങ്കിലും എഴുതിക്കളയും.

മുല്ലപ്പൂവേ, ഞങ്ങള്‍ ചേകവന്മാര്‍ പലതും പറയും അതുകണ്ട് കൊതിപിടിക്കണ്ട. അടികഴിഞ്ഞ് ആ കളരിയില്‍ തന്നെ സാഷ്ടാംഗം നമിച്ച് കെട്ടിപ്പിടിച്ച് കരയും. അല്ലേ ശ്രീജിത്ത് ചേകവരെ?
ചേകവന്മാര്‍ കമന്റെഴുതുന്നത് ചുരിക കൊണ്ടാ, വിരലുകള്‍ കൊണ്ടല്ല.

അരുണ്‍ ഈ ഓഫ് ടോപ്പിക്കുകള്‍ കണ്ട് വിരളരുത്. ആദ്യമായതുകൊണ്ടാണ് ഇങ്ങനെ ഒരു ഓഫ് ടോപ്പിക്. (പിന്നെ അതൊരു ശീലമായിക്കോളും)

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

വേറൊരാളുടെ കളത്തില്‍ കയറി ഓഫ്‌ ടോപ്പിക്സ്‌ അടിച്ചോണ്ടിരിക്കുകയണെല്ലാവരും......

മടിച്ച്‌ നിക്കാതെ കടന്ന് വരണം അപ്പീ.......അപ്പൊ സുലാം....

സു | Su said...

സ്വാഗതം :)

മുല്ലപ്പൂ || Mullappoo said...
This comment has been removed by a blog administrator.
മുല്ലപ്പൂ || Mullappoo said...

രണ്ടാളേയും(ശ്രീജി, കുമാര്‍) ഒന്നിപ്പിക്കാന്‍ ഇവിടെയും ഒരു പെണ്ണു തന്നെ വേണ്ടി വന്നു..
അപ്പോള്‍ എന്റെ ഉദ്യമം സഫലം.. :)

(പെണ്ണുങ്ങളേ നിങ്ങള്‍ക്കു അഭിമാനിക്കാം. ഇനി പോകുന്നു..)
ഒ:ടൊ ക്കു ക്ഷമിക്കൂ സുഹൃത്തേ..

പച്ചാളം : pachalam said...

സുഹൃത്തേ,
ഇവരാരും വലിയ കുഴപ്പമില്ലാത്തവരാണ്.
പേടിക്കേണ്ടതു വേറൊരാളെയാണ്.
പേര് ഞാന്‍ പറയില്ല, വേണമെങ്കില്‍ ക്ലൂ തരാം.
പേരിന്റെ ആദ്യത്തെ അക്ഷരം ബി.
രണ്ടാമത്തെ അക്ഷരം ന്ദു.

ശ്രീജിത്തേ, ധൈര്യമായി കേറി ഇടിച്ചൊ!!
ഞാനുണ്ട് പുറകില്‍.
(ഒരിടി കാണണമെങ്കില്‍ ഓടിവായോ...നാട്ടുകരെ..)

അയ്യോ സ്വാ‍ഗതിക്കാന്‍ മറന്നു പോയി.
സ്വാഗതം, സ്വാഗതം സുഹൃത്തേ!!!

kumar © said...

പച്ചാളം നിങ്ങള്‍ ഇപ്പോള്‍ ഒരു ക്ലൂവിലൂടെ അപമാനിച്ചത് ഞങ്ങള്‍ ഓഫ് ടോ യൂണിയന്റെ സെക്രട്ടറിയെ ആണ്. ബിന്ദുആര്‍ച്ചയെ ആണ് നിങ്ങള്‍ നോവിച്ചത്. നാദാപുരത്തെ ജോനകരോട് ഏറ്റുമുട്ടിയതില്‍ പിന്നെ ചുരികതൊട്ടിട്ടില്ല ഞങ്ങളുടെ ബിന്ദു ആര്‍ച്ച. പാവം ഇവിടെ ഓഫും അടിച്ച് നടക്കുകയായിരുന്നു. മികവില്‍ മികച്ചേരിയിലെ എല്‍ജിയാര്‍ച്ചയുമായി ഇപ്പോള്‍ എത്തും ഇവിടെ. അവിടെ നേരം വെളുത്തു വരുന്നതേയുള്ളൂ.

പിന്നെ കാണാം പൂരം. അല്ലേ ശ്രീജിത്ത് ചേകവരേ?
ആദിത്യചേകവര്‍ അകമ്പടി സേവിക്കുന്നുണ്ടാകും.
(എനിക്കാരെങ്കിലും വടക്കന്‍ പാട്ടില്‍ വിഷം തന്നോ?)

സു | Su said...

പച്ചാളം, ബിന്ദു അല്ല, ബിന്ദുച്ചേച്ചി. പച്ചാളം വെച്ച പ്രൊഫൈല്‍ ഫോട്ടോ കണ്ട് ആ പാവം 10 ദിവസം(9 ദിവസം കുറച്ചോ, അതിലധികം കുറച്ചാല്‍...) പനി പിടിച്ച് കിടന്നു.

ചന്തു said...

സ്വാഗതം കൂട്ടുകാരാ..‘വേങ്കവിള‘ എനിക്ക് വേണ്ടപ്പെട്ട ഇടമാണ്..

ബിന്ദു said...

സുഹൃത്തേ സ്വാഗതം :) വിരണ്ടോ? ഇല്ലല്ലൊ.:)
എന്റെ പനി ഇതുവരെ മാറിയില്ല എന്നിട്ടും പാച്ചാളം പറയുന്നതുകേട്ടില്ലേ കൂട്ടരേ?? കുമാറേ നിങ്ങളിനെ ആക്ടീവായി പണിയെടുക്കുന്നതു കാണുമ്പോള്‍ ...
സു വിനു മാത്രം സത്യം അറിയാം, സു വിനെ ഈശ്വരന്‍ രക്ഷിക്കട്ടെ. :)

ഇടിവാള്‍ said...

ഹൈ, പ്രശിഡന്റു വന്നല്ലോ...

അതേ, അപ്പറത്തൊരു വല്ല്യമ്മായി നിങ്ങടെ യൂണിയന്‍ ഫാരാവാഹികളെ തെരക്കി നടക്കുന്നു കേട്ടാ..

kumar © said...

ഞാന്‍ നിര്‍ത്തി ബിന്ദു! എന്റെ കളരി പരമ്പര ദൈവങ്ങളാളെ, ബ്ലോഹനാര്‍ക്കാവിലമ്മയാണെ ഞാന്‍ ഓഫ് അടി നിര്‍ത്തി. ഇതു ശത്യം ശത്യം ശത്യം (നസീര്‍ സ്റ്റൈലില്‍) എവിടെ കത്തി, എന്റെ തള്ളവിരല്‍ മുറിക്കാന്‍ നെറ്റിയില്‍ ചോര തൊടാന്‍.

അരുണേ, നാട്ടുകാരാ.. ഇതൊന്നും കണ്ട് ഞെട്ടല്ലേ അനിയാ... (ആദ്യ ബ്ലോഗിങില്‍ തന്നെ നിര്‍ത്തി പോകാന്‍ തോന്നുന്നുണ്ടോ?)

ബിന്ദു said...

(ഞെട്ടിക്കൊണ്ട്‌) അരുത്‌ കുമാര്‍ അരുത്‌. അവിവേകമൊന്നും കാണിക്കല്ലേ..
ആദീ... വല്ല്യമ്മായി വിളിക്കുന്നുന്ന്‌ ഇടിവാളു ഗടി വിളിക്കുന്നൂ..:)

ഇടിവാള്‍ said...

കുമാര്‍ജീ, എന്തക്രമാ നിങ്ങളീ പറായണേ മാഷേ..

കുമാര്‍ജിയില്ലാത്ത ഓഫു യൂണിയന്‍.. നടു പേജില്ലാത്ത നാന പോലെയാവും...

ഓര്‍ക്കാന്‍ വയ്യ..

എന്റെ “ഓണററി അംഗത്വവും” ഞാന്‍ വലിച്ചെറിയും, അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ !

ഇടിവാള്‍ said...

കുമാര്‍ജിയേ.. ഇത്ത്ര പിടീന്നു ഫോട്ടം മാറ്റി യല്ലേ ! ഞാന്‍ ദേ പേരും മാറ്റി !

Anonymous said...

ഹഹഹ..നടുപേജില്ലാത്ത നാന..ഹഹഹ..

ആരവിടെ.ആരാണിവിടെ ബിന്ദൂട്ടിയെ പറ്റി പറഞ്ഞത്?...ഇവിടെ പള്ളികമന്റുകള്‍ ഇടുന്നവരെ എങ്ങാനും എന്തെങ്കിലും പറഞ്ഞാല്‍...ജാഗ്രതൈ!

അയ്യോ..സ്വാഗതം പറയാന്‍ മറന്നുപോയി...
സ്വാഗതം.!
അങ്ങിനെ ഇവിടെ ചില നെടുമങ്ങാട്ടുകാരുടെ കള്ളി വെളിച്ചത്താവന്‍ പോവാണ്.ല്ലെ? ഗൂഡ്!

kumar © said...

അങ്കത്തിനിടയില്‍ ചുരിക തലപ്പു തെറിച്ചു പോയ ആരോമല്‍ ചേകവരുടെന്റെ അവസ്ഥയായി എന്റേത്.
സത്യം ചെയ്തും പോയി തിരിച്ചെടുക്കാനാകുന്നും ഇല്ല.

സാരമില്ല. ജബല്‍ അലി കളരിയില്‍ നിന്നും വല്ല്യമ്മായിയുടെ ക്ഷണവുമായി ദില്‍ബാസുരന്റെ ഓല വന്നു.

എന്നെ ഞാന്‍ അങ്ങോട്ട് നടതള്ളുന്നു.
നെടുമങ്ങാടന്‍ കുഞ്ഞാരോമലേ, നിന്റെ കളരിത്തറ തൊട്ട് വന്ദിച്ച് വിട കൊള്ളുന്നു.. നന്ദ്രി.

പച്ചാളം : pachalam said...

(തിരുത്ത് -‘ചേച്ചി’)!

അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ!
ഏന്നെ അങ്ങൈനെ പേടിപ്പിക്കാമെന്ന് ആരും കരുതണ്ടാ..

ഒരു സംശയം “പണിയാകൊ?”
ഗ്ലും, ഗുളു, ഗുളു..(വെള്ളം കുടിച്ചതാ...)തൊണ്ട വളരുന്നു, ഛെ! വരളുന്നു.
ഞാന്‍ രണ്ടു ദിവസം മാറി നിന്നാലോ?
ഒരാഴ്ചയായാലും കുഴപ്പമില്ലല്ലെ?

ദില്‍ബാസുരന്‍ said...

കുമാറേട്ടന്റെ നാട്ടുകാരന് സ്വാഗതം. തെരക്കുണ്ടേയ്... ഒരു ജോലി ഏറ്റെടുത്തത് തീര്‍ക്കണം.
വീണ്ടും വരാം ട്ടോ.

ഇടിവാള്‍ said...

യുദ്ധമുഖത്തു വച്ച് തല തെറിച്ചു പോയി, ചുരിക ഒടിഞ്ഞു പോയി എന്നൊന്നും പറഞ്ഞു റെസ്റ്റെടുക്കാന്‍ സമയമില്ല കുമാറൂ ഭായ്യി..

തല തെറിച്ചുപോയാല്‍, രണ്ടു കയ്യു കൊണ്ടും അതെടുത്ത് ഒട്ടിച്ചു വക്ക്വാ.. അത്രേന്നേ..

ഇതാ പറേണേ, അമ്പും വില്ലും മാത്രം പോരാ, ഫെവിക്കോള്‍, എം-സീല്‍ ഇത്യാദി ഐറ്റംസും കൊണ്ടുപോണം, പോരാട്ടത്തിനെറങ്ങുമ്പോ !

.::Anil അനില്‍::. said...

സ്വാഗതം അരുണാ.

വ്യേറെ ഒരു നെടുമങ്ങാട്ടുകാരയ്.

ഓ.ടോ: വ്യാന്‍‌ക്യവെളയാണാ സലം?

പച്ചാളം : pachalam said...

തച്ചോളി പച്ചാളം എന്ന് കേട്ടിട്ടുണ്ടോ??

സ്നേഹിതന്‍ said...

ബൂലോഗത്തിലേയ്ക്ക് സ്വാഗതം സുഹൃത്തെ.

Adithyan said...

കുമാറേട്ടന്റെ സ്നേഹിതന്‍ ഇപ്പോ ബൂലോകത്തിന്റെ സ്നേഹിതന്‍!

സ്വാഗതം, നെടുമങ്ങാടുകാരാ... ഇതാ ആള്‍ക്കാര്‍ നിരന്നു നില്‍ക്കുന്നു വരവേല്‍ക്കാന്‍, എഴുതൂ അര്‍മ്മാദിയ്ക്കൂ...

kumar © said...

ആദിത്യാ എന്റെ സുഹൃത്തല്ല അരുണ്‍. ഞാന്‍ കണ്ടിട്ടുപോലും ഇല്ല. ബ്ലോഗുകളെകുറിച്ച് അറിഞ്ഞുവന്നതാണ് എന്റെ നാട്ടുകാരന്‍.

ആദി, വിവിധ പോസ്റ്റുകളിലായി 15 കമന്റുകള്‍ ഒരു നിരയില്‍ അടിച്ച് ഈ വര്‍ഷത്തെ ‘കുത്തുവിളക്ക്‘ പുരസ്കാരത്തിനു ഉടമയായിരിക്കുകയാണ് ആദിത്യന്‍. (എല്ലാം കോപ്പീ പേസ്റ്റ് ആയിരുന്നോ?)

ബിന്ദു said...

കുമാറെ ആദിയൊന്നും കേള്‍ക്കുന്നില്ല, ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്‌. പകലത്തെ ക്ഷീണം!!:)

Adithyan said...

കുമാറേട്ടന്‍ ചേകവരേ...

കോപ്പീ പേസ്റ്റോ... ഓതിരം കടകം തിരിഞ്ഞു വെട്ടി ദിവസങ്ങളോളം വെട്ടുന്ന ചേകവന്റെ വെട്ടുകളൊന്നും കോപ്പി പേസ്റ്റല്ല... എല്ലാ വെട്ടൂം തനി വെട്ട്...

ഞാന്‍ അന്യനാടുകളില്‍ രണ്ടൂന്ന് കളരി സ്ഥാപിയ്ക്കാന്‍ പോയപ്പോ നിങ്ങള്‍ കുറുപ്പനമാരൊക്കെ ഇവിടെ അഭ്യാസക്കാഴ്ച തുടങ്ങിയല്ലേ? ഞാനിതാ അങ്കത്തട്ടിലെത്തുന്നു.

ബുന്ദ്വേച്ചിചേകവരേ, അങ്കം വെട്ടുന്ന ചേകവനു ചെവി ആറ്... എവിടെ വാളനങ്ങിയാലും കേള്‍ക്കും :)

kumar © said...

ആദി വാശിക്കടിക്കുകയാണല്ലോ! ആ കൊടുങ്കാറ്റിനെ പിടിച്ചുകെട്ടാന്‍ ആളില്ലേ ഇവിടെ? അവിടെ നില്‍ക്കെടാ.. അല്‍പ്പനേരം നിന്നാല്‍ ഒരു ഹാഫ് അടിക്കാനുള്ള ചാന്‍സ് തരാം.

(ആദിക്ക് പകലു പണിചെയ്തതിന്റെ ക്ഷീണം. എനിക്കാണെങ്കില്‍ രാത്രിയില്‍ ഉറങ്ങിയതിന്റെ ക്ഷീണം.)

kumar © said...

50 അടിക്കാറാവുമ്പോള്‍ ബിന്ദു എങ്ങനെയാ മണം പിടിച്ചുവരുന്നേ? എന്താ അതിന്റെ ഒരു ഗുട്ടന്‍സ്?

kumar © said...

ഞാനും അടിച്ചേ ഒരു 50!

Adithyan said...

ഒറ്റയ്ക്ക് ഒരു ഉടവാളുമായി പല പോസ്റ്റില്‍ പോയി കമന്റ് വെട്ടുകയായിരുന്നു...

ഇനീപ്പം നിങ്ങ ഒക്കെ എത്തിയല്ലാ...

ബിന്ദ്വേച്ചിക്കൊരു 50 കൂടി :)

Adithyan said...

2 സെക്കന്റിനിടക്ക് 3 കമന്റാ‍ാ??

ഉറുമി കൂടി ഇത്ര വേഗത്തില്‍ ചുഴറ്റാന്‍ പറ്റില്ലല്ലാ ;)

kumar © said...

ഓഫ് ടോപിക്ക് യൂണിയന്‍ നിയമാവലി അനുസരിച്ച് എന്റെ 50 അസാധുവായി. തുടര്‍ച്ചയായി മൂന്നുതവണ കമന്റുവച്ചു. :(
ബിന്ദുവിനെ തോല്‍പ്പിക്കാനുള്ള ത്വര ആയിരുന്നു അതിനു പിന്നില്‍.
അടിക്കും ഞാനൊരു 25 എങ്കിലും, കോലത്തുനാട്ടിലല്ലെങ്കില്‍ തുളുനാട്ടില്‍!

Adithyan said...

ഒരു അനൊണ്‍സുബെന്റ്റ്..

ശനിയന്‍ ചേകവന്‍ കച്ച മുറുക്കുന്നു... അതു കഴിഞ്ഞ് വെറ്റില മുറുക്കും... എല്ലാം മുറുകി കഴിഞ്ഞാല്‍ ഒടനെ അങ്കത്തട്ടിലെത്തുന്നതാണ്

ബിന്ദു said...

കുമാറിനിപ്പോള്‍ അവാര്‍ഡിലൊന്നും കമ്പമില്ലാത്തതുപോലെ എനിക്കീ അമ്പതിലൊന്നും ഒരു കമ്പവുമില്ല.:)

Adithyan said...

മുന്തിരി + പുളി = ? എന്നൊരു പൈതഗോറിയന്‍ തിയറി എവിടെയോ വായിച്ച ഒരു ഓര്‍മ്മ :)

kumar © said...

ശനിയാ ഒന്നൊന്നര ചേകവനേ, താങ്ങള്‍ എവിടെ ആയിരുന്നു ഇത്രയും കാലം?
പാണന്മാര്‍ പലതും പാടി നടക്കുന്നുണ്ടല്ലൊ, നാട്ടില്‍.
കളരിയില്‍ വിളക്ക് തെളിക്കൂ..

ശനിയന്‍ \OvO/ Shaniyan said...

സ്വാഗതം സുഹൃത്തേ!

കുമാറണ്ണാ, എന്തരിത്? ഒന്നുമില്ലെങ്കിലും നിങ്ങള് ഒരേ നാട്ടുകാരു തന്നല്ല്യോ? എന്തരണ്ണാ ഇങ്ങനെ ക്യാറി അമ്പതുകളൊക്കെ അടിച്ച് സുഹൃത്തിനെ പ്യാടിപ്പിക്കണത്?

ആദിയേ, അപ്പൊ ഈ ഭരത് അവാര്‍ഡ് ഒക്കെ കിട്ടണപോലെയാണ് കുമാറണ്ണന്റെ കുത്തുവിളക്ക് അവാര്‍ഡ് കേട്ടാ‍(കുമാര്‍ജിയുടെ പേരിന്റെ ആദ്യാക്ഷരം എടുത്തല്യോ അവാര്‍ഡിന്റെ പേരിന്റെ ആദ്യം വെച്ചിരിക്കണത്?)

:-)

ശനിയന്‍ \OvO/ Shaniyan said...

നാട്ടില്‍ പോക്കു പ്രമാണിച്ച് വലിച്ച് പിടിക്കുകയാണണ്ണന്മാരെ, അണ്ണികളേ.. ഒരേ സമയം ഒന്നിലേറെ പ്രൊജക്റ്റില്‍ കിടക്കുന്ന ഒരേതൂവല്‍പ്പക്ഷികളോടു ശോദിക്കിന്‍, ഇതിന്റെ തലേവലി അറിയാന്‍..

കുമാര്‍ജീ, ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒരു ഗതിയിലാ ഇപ്പൊഴും..
ജാഗ്രതൈ! ഇതൊക്കെ പണ്ടാരമടക്കി ഞാന്‍ വരും, ഈ അങ്കത്തട്ടില്‍ രക്തം തിളപ്പിക്കാന്‍..
;-)

kumar © said...

ശനിയാ എവിടെ ആയിരുന്നു ഇത്രയും കാലം? നാട്ടിലെത്തിയൊ?

അതേയ് ഈ എല്‍ജി എവിടെപോയി? പേരുമാറ്റി ഇഞ്ചിപ്പെണ്ണ് എന്ന് വച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാ വേണ്ട വേണ്ടാ എന്ന്. ഫ്ലോരിഡയില്‍ നിന്നും വല്ല ഓലയോ നീട്ടോ വല്ലതും വന്നുവോ ചേകവരെ?

അതേയ് ഞാന്‍ നിര്‍ത്തി. ആ പാവം അരുണ്‍ പയ്യന്‍ നാട്ടില്‍ എന്നെ കുറിച്ച് ഇനി എന്തൊക്കെ പറയുമോ ആവോ?

Adithyan said...

ശനിയന്‍ ചേകവനേ,
എന്റെ നെഞ്ചത്തു ചവിട്ടി തന്നെ കളരിയില്‍ കയറി അല്ലെ? അപ്പറത്ത് സ്റ്റെപ്പ് കെട്ടി ഇട്ടിട്ടുണ്ടായിരുന്നു.. :)


ശ്രീജിച്ചേകവര്‍ അരങ്ങത്തില്ലാത്തു കൊണ്ടാണോ എന്തോ എല്ലാവരും ഡീസന്റായി വാള്‍ അങ്ങോട്ടും ഇങ്ങോട്ടും മുട്ടിച്ച് തീപ്പൊരി ഒക്കെ പാറിച്ച് കളിച്ചു നില്‍ക്കുന്നു... :)

ശനിയന്‍ \OvO/ Shaniyan said...

എത്തിയില്ല, സ്വാതന്ത്ര്യ ദിനത്തില്‍ എത്തും..

ബിന്ദു said...

ഈ കൊച്ചു ബ്ലോഗിങ്ങു നിര്‍ത്തും.:)

Anonymous said...

കുമാറേട്ടാ
വണ്‍ മോറ് ടൈം ഞാന്‍ ഈ എല്‍ജി വിളി കേട്ടാല്‍...സത്യമായും കുമാറേട്ടന്റെ ബ്ലോഗില്‍ ഓഫ് ടോപ്പികടിച്ച് ടയ്പ്പിറ്റുവേന്‍..

ഞാനിച്ചിറ്റെ ഔലോസു പൊടി ഉണ്ടാക്കാന്‍ പോയ്താ ഇഞ്ചിമാങ്ങേല്‍..അല്ല ഈ ഔലോസ് പൊടി എന്ന് പേരു വന്നത് എങ്ങിനെയാ? എന്താണീ ഔലോസ്?

ശനിയന്‍ \OvO/ Shaniyan said...

എല്‍‌ജീസേ, പൌലോസിന്റെ ‘പി‘ പോയതാ ഔലോസ്..

ഞാന്‍ ഓടി!

Adithyan said...

ഹഹ്ഹഹ...

പപ്പു ജോര്‍ജ്ജൂട്ടിയില്‍ നീല ജീപ്പില്‍ ‘പൌലോസ്‘ എന്ന് പേരെഴുതുന്നതും പോലീസിന്റെ ഇടി കിട്ടി കഴിഞ്ഞ് ഇനിഷ്യല്‍ കൂട്ടി K പൌലോസ് എന്നാക്കുന്നതും ഓര്‍മ്മ വന്നു :)

kumar © said...

നിങ്ങളെല്ലാവരും കൂടി ഓഫ് അടിച്ച് എന്റെ നാട്ടുകാരനെ ഓടിക്കും ല്ലെ?

പാവം ഇതൊക്കെ വായിച്ച് വട്ടായിക്കാണും. മീഡിയയില്‍ ബ്ലോഗുകളുടെ സര്‍ഗ്ഗാത്മക നിലവാരം കണ്ടിട്ടാ പുള്ളിക്കാരന്‍ ഇവിടെ വന്നത്. ഇന്നു നിര്‍ത്തും ബ്ലോഗിങ്.
അരുണ്‍ ഒരു പുതു മുഖത്തിന്റെ പോസ്റ്റില്‍ ആദ്യമായാണ് ഇത്രയും കമന്റുകള്‍ വരുന്നത്.
ഇങ്ങനെ ഒരു മേളം ഒരുക്കണം എന്നേ കരുതിയുള്ളു. ഒന്നും മനസിലേക്ക് എടുക്കണ്ട.

എഴുതുക. നല്ല മുട്ടന്‍ പോസ്റ്റുകള്‍!

suhruthu said...

നന്ദിയുണ്ടു,ഈ സ്നേഹത്തിന്‌.., സ്വാഗതങ്ങള്‍ക്കു....
കുമാറേട്ടാ, ഞാന്‍ അങ്ങനെ ഒന്നും പേടിക്കൂലാ,,, പിന്നെ, മലയാളം ടൈപിംഗ്‌ പടിച്ചു വരണല്ലേ ഒള്ളൂ.. അതിന്റെ ഒരു താമസം ആണു,പോസ്റ്റിംഗിനു.. ഉടന്‍ ഉണ്ടാകും..
എന്റെ area മുക്കാലക്ക(മുക്കോലക്കല്‍) ആണു കേട്ടാ....

എല്ലാ ബ്ലോഗന്മാരെക്കുരിച്ചും അറിഞ്ഞു വരണല്യെ ഉള്ളൂ.. അതൊണ്ടു കുമാറേട്ടന്‍ പറയുന്ന എതങ്കത്തിനും ഞാന്‍ റെഡി..
ഒരുപാടു comment അടിച്ചു എന്നെ സ്വാഗതം ചെയ്ത എല്ലവരോടും ഒരിക്കകൂടി നന്ദി പറഞ്ഞോണ്ടു.... കാണാം... അപ്പൊ എല്ലാം, പറഞ്ഞ പോലെ

കെവിന്‍ & സിജി said...

ഞാന്‍ വൈഗ്യോ? ഒരു പാവം ബ്ലോഗു തുടങ്ങ്യേക്കണു്, ഒന്നു കണ്ടു് ഉത്സാഹിപ്പിച്ചുകളയാം എന്നു കരുതി ഇവിടെവന്നപ്പോ, ഇവിടെന്താ സ്വാഗതത്തിന്റെ ഏഷ്യാഡ് മത്സരോ?
സുഹൃത്തേ, അവസാനമെത്തിയ എന്റെ സ്വാഗതോം കൂടി പിടിച്ചോ ട്ടാ.